election-2019

ബെംഗളുരു: മേക്ക് അപ്പും മിനുക്ക് പണികളും ഉപയോഗിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാമറയുടെ മുന്നിൽ തിളങ്ങുന്നതെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.

കോൺഗ്രസ് സ്ഥാനാർത്ഥി കൃഷ്ണ ബൈരേ ഗൗഡയുടെ പ്രചാരണത്തിനായി നോർത്ത് ബെംഗളുരുവിൽ എത്തിയതായിരുന്നു അദ്ദേഹം.

തന്നെപ്പോലെയുള്ള രാഷ്ട്രീയ പ്രവർത്തകർ മേക്ക് അപ് ഉപയോഗിക്കാറില്ല, അതിനാൽ തങ്ങളുടെ മുഖം കാമറകളിൽ തിളങ്ങാറുമില്ല. അതിനാൽ അത്തരം മുഖങ്ങൾ കാണിക്കാൻ മാദ്ധ്യമപ്രവർത്തകർക്ക് താത്‌പര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. അവർ എല്ലായ്പ്പോഴും മോദിയെക്കുറിച്ചാണ് പറയുന്നത്. ബി.ജെ.പി സ്ഥാനാർത്ഥികൾ പറയുന്നത് ഞങ്ങൾക്ക് വോട്ട് ചെയ്യൂ എന്നല്ല , പകരം മോദിയുടെ ഗ്ലാമർ ലുക്ക് നോക്കി വോട്ട് ചെയ്യൂ എന്നാണെന്നും കുമാരസ്വാമി ആരോപിച്ചു.