ആഗ്ര: ഏപ്രിൽ 13ന് ഫത്തേപൂർ സിക്രിയിലൂടെ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നടക്കും. നടനും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റുമായ രാജ് ബാബറാണ് ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർത്ഥി. കൂടാതെ,വരുന്ന ഏപ്രിൽ 15ന് രാഹുൽഗാന്ധി ഇവിടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. യഥാക്രമം ഏപ്രിൽ 14, 15 തീയതികളിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും പൊതുറാലികളിൽ പങ്കെടുക്കും. കോൺഗ്രസിന് വിജയ പ്രതീക്ഷ ഏറെയുള്ള മണ്ഡലമാണ് ഫത്തേപൂർ സിക്രി. ബി.ജെ.പിയുടെ രാജ്‌കുമാർ ചഹറാണ് ബാബറിന്റെ മുഖ്യ എതിരാളി.