election-2019

പനജി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗോവയിലെ ഡോ ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും. റാലിയിൽ ഏകദേശം മുപ്പതിനായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി.ജെ.പി ഗോവ യൂണിറ്റ് പ്രസിഡന്റ് വിനയ് ടെൻഡുൽക്കർ പറഞ്ഞു. പക്ഷെ സ്റ്റേഡിയത്തിന് പതിനായിരംപേരെ ഉൾക്കൊള്ളാനുള്ള ശേഷിയേ ഉള്ളൂ. അതിനാൽ, കൂടുതൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാനായി സ്റ്റേഡിയത്തിന്റെ പുറത്ത് സ്ക്രീനുകൾ സ്ഥാപിക്കും. കൂടാതെ, ഗോവയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രചാരണ പരിപാടികളിൽ കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, രാജ് നാഥ് സിംഗ്, നിതിൻ ഗഡ്കരി, സുരേഷ് പ്രഭു എന്നിവരും പങ്കെടുക്കും.