പുതുക്കിയ പരീക്ഷ തീയതി
11ന് നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ (പുതിയ സ്‌കീം/പഴയ സ്‌കീം) ബി.ടെക് പരീക്ഷകൾ 12നും അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും നാലാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2017 അഡ്മിഷൻ റഗുലർ/ 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷകൾ 17നും നടത്തും.
അപേക്ഷ തീയതി നീട്ടി
പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള അഞ്ചാം സെമസ്റ്റർ (2013, 2014, 2015, 2016 അഡ്മിഷൻ) സി.ബി.സി.എസ്.എസ്. യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ഒൻപതുവരെയും 500 രൂപ പിഴയോടെ 11 വരെയും 1000 രൂപ സൂപ്പർഫൈനോടെ 12 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ 10 വരെയും 500 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നും രണ്ടും സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് പ്രൈവറ്റ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
പരീക്ഷ അപേക്ഷകൾ കൺട്രോളർക്ക്
വിദ്യാർത്ഥികൾ പരീക്ഷ സംബന്ധമായ അപേക്ഷകൾ പരീക്ഷ കൺട്രോളറുടെ പേരിൽ മാത്രം അയയ്ക്കണമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.