കൊച്ചി: കെ.എം മാണിയുടെ വേർപാട് കേരളത്തിന് തീരാനഷ്ടമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. ഞങ്ങൾ തമ്മിൽ നീണ്ട കാലത്തെ വ്യക്തി ബന്ധവും പാർട്ടി ബന്ധവും ഉണ്ടായിരുന്നു. തനിക്ക് ആത്മവിശ്വാസം തന്ന നേതാവാണ് മാണിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ദീർഘകാലമായി ആസ്മയ്ക്ക് ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശത്തിൽ അണുബാധയും ഉണ്ടായിരുന്നു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ചൊവ്വാഴ്‌ച രാവിലെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. 4.57ന് മരണത്തിന് കീഴടങ്ങി.