election-2019

കൃഷ്ണ: തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ വിവാദ പ്രസ്താവനയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു.തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും വൈ.എസ്.ആർ.സി.പി നേതാവ് ജഗൻമോഹൻ റെഡ്ഡിയും നരേന്ദ്ര മോദിയുടെ വളർത്തു മൃഗങ്ങളാണെന്ന് ചന്ദ്രബാബു നായിഡു ആക്ഷേപിച്ചു. ബി.ജെ.പിയും ടി.ആർ.എസും ചേർന്നാണ് വൈ.എസ്.ആർ.സി.പിയുടെ പ്രചാരണ പരിപാടികൾക്ക് പണം മുടക്കുന്നത്. എന്നാൽ, കോടികൾ പാഴാകുമെന്നല്ലാതെ, അവർക്ക് വിജയിക്കാനാവില്ലെന്നും ജനങ്ങൾക്ക് അവരോട് വെറുപ്പാണെന്നും ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. ഏകദേശം ആയിരംകോടിയോളം രൂപ മോദിയും കെ.സി.ആറും ചേർന്ന് ജഗൻമോഹന് നൽകിയെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ വാദം.