കൊച്ചി: കെ.എം മാണിയുടെ മരണത്തിൽ അനുശോചനവുമായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ. എെക്യജനാതിപത്യ മുന്നണിയുടെ ശക്തനായ പടത്തലവനാണ് കെ.എം മാണിയെന്നും എ.കെ ആന്റണി പറഞ്ഞു. കാരുണ്യ പദ്ധതി പോലുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ ഏറ്റവും സന്തോഷം കണ്ടെത്തിയിരുന്ന സഹപ്രവർത്തകനായിരുന്നു. കേരളം കണ്ട മികച്ച ധനകാര്യ മന്ത്രിമാരിൽ ഒരാളാണ് മാണിയെന്നും ആന്റണി പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ അതികായന്റെ സംഭാവനകള്‍ എപ്പോഴും ഓര്‍ത്തിരിക്കുമെന്നും മോദി ട്വീറ്റിൽ കുറിച്ചു.
കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന കോൺഗ്രസ് (ബി) നേതാവ് ആർ. ബാലകൃഷ്ണപിള്ള പ്രതികരിച്ചു. കേരളാ രാഷ്ട്രീയത്തിലെ അതികായനായിരുന്നു അദ്ദേഹമെന്നും എം.പി വീരേന്ദ്രകുമാർ എം.പി പറഞ്ഞു. വേഗത്തിൽ തന്നെ തീരുമാനമെടുക്കാനും അത് നടപ്പാക്കാനും പ്രാഗത്ഭ്യമുള്ള മന്ത്രിയായിരുന്നു മാണിയെന്നും കേരള രാഷ്ട്രീയത്തിൽ ഇതിഹാസമായി മാറിയ മനുഷ്യനാണ് അദ്ദേഹമെന്നും എം. വീരേന്ദ്രകുമാർ പറഞ്ഞു.
കേരള രാഷ്ട്രീയത്തിനേറ്റ വലിയ ആഘാതമാണ് മാണിയുടെ മരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയത്തിനും പൊതുരംഗത്തിനും വലിയ നഷ്ടമാണ് മാണിയുടെ വിയോഗമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. മാണിയുടെ വിയോഗം കർഷകർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും വലിയ നഷ്ടമാണെന്ന് പി.സി ജോർജ് പറഞ്ഞു