election

 കേന്ദ്രത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ദേശീയഏജൻസികളുടെ അഭിപ്രായ സർവേഫലം

 സർവേ നടത്തിയത് സീ-വോട്ടർ, ഇന്ത്യാ ടി.വി-സി.എൻ.എക്സ്, സി.എസ്.ഡി.എസ്- ലോക്‌നീതി, ടൈംസ് നൗ-വി.എം.ആർ, പോൾസ് ഒഫ് പോൾസ് തുടങ്ങിയ ഏജൻസികൾ

 പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ശരാശരി 141 സീറ്റുകൾ നേടുമെന്ന് പ്രവചനം

 എൻ.ഡി.എ ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളിൽ 273 എണ്ണത്തിലും വിജയിക്കുമെന്നാണ് സർവേഫലം

 543 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകൾ

 പുൽവാമ ആക്രമണത്തിന് ശേഷം നടത്തിയ സർജിക്കൽ സ്ട്രൈക്ക് ബി.ജെ.പിക്ക് അനുകൂല തരംഗമായെന്ന് റിപ്പോർട്ട്

 പ്രാദേശിക കക്ഷികൾ 120ന് മുകളിൽ സീറ്റുകൾ നേടി എൻ.ഡി.എ സഖ്യത്തിന് വെല്ലുവിളി ഉയർത്തും