രാമനാഥപുരം: രാജ്യമെമ്പാടും തിരഞ്ഞെടുപ്പ് മുറുകിയ സാഹചര്യത്തിലും വോട്ട് ചെയ്യാനില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മെലാസിരുപൊതു ഗ്രാമനിവാസികൾ. തലസ്ഥാന നഗരിയായ ചെന്നൈയിൽ നിന്നും അഞ്ഞൂറ് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തങ്ങൾക്ക് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായിട്ടില്ലെന്നും അതിനാലാണ് വോട്ട് ചെയ്യാൻ തയാറാകാത്തതുമെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഇവിടെ കുടിവെള്ള സൗകര്യമോ ശരിയായ രീതിയിലുള്ള റോഡോ കുട്ടികൾക്ക് പഠിക്കാൻ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. 2017 - 2018 കാലഘട്ടങ്ങളിൽ വിളകളുടെ ഇൻഷ്യുറൻസ് പണം ലഭ്യമായില്ലായെന്നാരോപിച്ച് ഗ്രാമവാസികൾ കറുത്ത കൊടിയും കൈയിലേന്തി പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. അധികാരികളെ അറിയിച്ചെങ്കിലും അവഗണനയായിരുന്നു ഫലം.