thomas-issac

കൊല്ലം: മസാല ബോണ്ട് വിഷയത്തിൽ പ്രതിപക്ഷം നടത്തുന്നത് ദേശദ്രോഹമാണെന്ന് ധനമന്ത്രി തോമസ് ഐസക് കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. മണ്ടൻ പ്ര‌‌സ്‌താവനയാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. ആരോപണം ഉന്നയിക്കും മുൻപ് രണ്ടു പേരോടെങ്കിലും ചോദിച്ച് മനസിലാക്കേണ്ടിയിരുന്നു. അന്ധമായ വികസന വിരോധം കാരണം ബോധപൂർവം വിവാദം ഉയർത്തി കേരളത്തിന്റെ സാദ്ധ്യതകളെ ഇല്ലാതാക്കുകയാണ്. എസ്.എൻ.സി ലാവ്‌ലിനെ കേരളത്തിൽ ആദ്യം കൊണ്ടുവന്നത് യു.ഡി.എഫ് സർക്കാരാണ്. കമ്മിഷൻ വാങ്ങി ശീലമുള്ളവരായിരിക്കാം ബോണ്ട് വിതരണത്തിൽ കമ്മിഷനുണ്ടെന്ന് പറയുന്നത്. ഏറ്റവും കുറഞ്ഞ പലിശ നിരക്കുള്ളവർക്കാണ് ബോണ്ട് വില്പന നടത്തിയത്. 15 വർഷം കൊണ്ട് പലിശ സഹിതം മുഴുവൻ തുകയും തിരിച്ചടയ്ക്കാനാകും. കൺസഷണൽ വായ്‌പയാണ് മൂന്നു ശതമാനത്തിൽ താഴെയുള്ള നിരക്കിൽ ലഭിക്കുന്നത്. പക്ഷേ അത് സംസ്ഥാന സർക്കാരിന് മാത്രമേ ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.