ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ ചരിത്രനേട്ടമാണ് വയനാട്ടിലെ കുറിച്യ സമുദായാംഗമായ പൊഴുതന സ്വദേശി ശ്രീധന്യ സുരേഷ് സ്വന്തമാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിത പ്രാരാബ്ധങ്ങളും മറികടന്നാണ് ശ്രീധന്യ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക് സിവിൽ സർവീസ് ലഭിക്കുന്നത്. സിവിൽ സർവീസിൽ 410-ാം റാങ്കാണ് ധന്യ കരസ്ഥമാക്കിയത്. ഈ നേട്ടം ധന്യയെ തേടിയെത്തിയപ്പോൾ അഭിനന്ദിക്കാൻ മന്ത്രി എ.കെ ബാലനും എത്തിയിരുന്നു. എന്നാൽ മന്ത്രിയുടെ ഈ പൊള്ളത്തരം വെളിവാക്കുന്ന കുറിപ്പുമായി ഫേസ്ബുക്കിൽ രംഗത്തെത്തിയിരിക്കുകയാണ് ഒരു മാദ്ധ്യമപ്രവർത്തക.
2016 -17 ൽ പട്ടികജാതി വികസന വകുപ്പിന്റെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിയായിരുന്നു ശ്രീധന്യ. മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്ക് പരിശീലനം നേടുന്നതിന് വകുപ്പ് സാമ്പത്തിക സഹായം നൽകിയെന്നുമായിരുന്നു എ.കെ ബാലന്റെ അവകാശവാദം. എന്നാൽ ഇതേ മന്ത്രി തന്നെ മൂന്ന് വർഷം മുമ്പ് ശ്രീധന്യ അടക്കമുള്ള വിദ്യാർത്ഥികളെ 30 വിദ്യാർത്ഥികളെ തന്റെ ക്യാബിനിൽ നിന്ന് ഇറക്കി വിട്ടിട്ടുണ്ടെന്ന് മാദ്ധ്യമ പ്രവർത്തകയായ ശരണ്യമോൾ കെ.എസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മന്ത്രി എ കെ ബാലന് ഒരു മറുപടി
സാർ,
നിങ്ങൾ ക്യാബിനിൽ നിന്നും പലതവണ ഇറക്കിവിട്ട ശ്രീധന്യയ്ക് ഇപ്പോൾ ഐ.എ.എസ് കിട്ടിയെങ്കിൽ ആ കുട്ടി (കാണാൻ വന്നവർ ഉൾപ്പടെ ) മരണ മാസ്സ് ആണ്.. എന്തെന്നാൽ 3 വര്ഷം അവരെ മാനസികമായി പീഡിപ്പിച്ചവരിൽ നിന്ന് ഉന്നത വിജയം നേടിയതിന്റെ തെളിവാണ് ശ്രീധന്യ. അന്നത്തെ ബാച്ചിലെ കുട്ടികളെ മാനസികമായി പീഡിപ്പിച്ച പ്രിൻസിപ്പലിനെതിരെ പരാതിയുമായി എത്തിയപ്പോൾ ആ 30 പേരുടെ വാക്കിനേക്കാൾ അങ്ങേയ്ക്കു വലുത് ആ പ്രിൻസിപ്പൽ ആയിരുന്നു.. അതിനെ തുടർന്നാണ് എസി കമ്മിഷണർ പോലും അറിയാതെ ആ സ്ഥാപനം പൂട്ടാൻ ശ്രെമിച്ചത്. നാട് നീളെ പറഞ്ഞു ഐ.എ.എസ് കിട്ടാത്തത് കൊണ്ടാണ് പൂട്ടുന്നതെന്നു, പിന്നെ ന്തിനാണ് സർ ഇതുവരെ സ്വന്തമായി ഐ.എ.എസ് നേടിയെടുക്കാൻ സാധിക്കാത്ത സിവിൽ സർവീസ് അക്കദമി ൽ ഈ വർഷം 300 കുട്ടികളെ ചേർത്തത്.. ഞങ്ങൾ വളരുതെന്ന ലക്ഷ്യം മാത്രമാണ് ഇതിനു പിന്നിൽ... മണ്ണന്തലയിലെ ആ സ്ഥാപനം ഞങ്ങളടേത് ആണ് .. എന്നിട്ടും ഞങ്ങളെ ഒതുക്കി കൂട്ടി അക്കദമിയ്ക് സ്ഥലം നൽകി..
2015 മുതൽ ഐ.സി.എസ്.ഇ.ടി.എസ് പഠിച്ച 10 കുട്ടികൾ എങ്കിലും ുൃലഹശാ െക്ലിയർ ചെയ്തവരാണ്.. ആ സമയത്താണ് അങ്ങയുടെ തീരുമാനം.. കുട്ടികൾ പിന്നെ ന്ത് ചെയ്യണം..മാതാ പിതാക്കൻ മാർക്ക് ജോലി ഉള്ളതുകൊണ്ട് നോക്കാൻ പറ്റാത്തത് കൊണ്ടല്ലഞങ്ങൾ പ്രീമെട്രിക് ഹോസ്റ്റലിൽ താമസിക്കുന്നത്. നല്ല വിദ്യാഭ്യാസം തരാൻ സാധിക്കാത്ത (സാമ്പത്തികം ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിൽ) മാതാപിതാക്കളെ ഓർത്താണ്.. അവിടെയും കൊടിയ പീഡനങ്ങൾ മാത്രമാണ്. 2016 ബാച്ചിലെ കുട്ടികൾ സ്ഥാപനം പൂട്ടുന്നതുമായി ബന്ധപ്പെട്ട് എത്ര ചാനലുകാർ, രാഷ്ട്രീയക്കാർ, സംഘടനകളെ സമീപിച്ചു.. നിരവധിപേർ സഹായം വാഗ്ദാനം ചെയ്തുവെങ്കിലും എല്ലാവരും വഴിയിലപേക്ഷിച്ചതപോലെ ആ കുട്ടികളെ പിന്തള്ളി. അവർ അന്ന് അവരക്ക് വേണ്ടി മാത്രമല്ല രംഗത്ത് വന്നത്. വരും തലമുറയിലെ ഞങ്ങളുടെ പരമ്പരയെ ഓർത്താണ്.
അങ്ങയെ കാണാൻ അയ്യങ്കാളിയുടെ കൊച്ചമോൻ എത്തിയപ്പോൾ
ആരാണ് അയ്യങ്കാളി എന്ന് അന്ന് ചോദിച്ചത് ഈ അവസരത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു. എന്തെന്നാൽ പിന്നീട് നിങ്ങൾ ഉൾപ്പെടുന്ന സർക്കാർ അയ്യങ്കാളിയും അംബേദ്കറും ഉയർത്തിപ്പിടിച്ച് ഒരു വിപ്ലവം തന്നെ ഇവിടെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതായത് ഞങ്ങൾ ഇല്ലാതെ നിങ്ങൾക്കവിടെ നിലനിൽക്കില്ലെന്ന് ഒരു ഉറച്ച വാദമാണ് ഉയർത്തി കാണിക്കുന്നത്. എത്ര ചവിട്ടി താഴ്ത്തിയാലും ഞങ്ങൾ ഉയർന്നു വരും എന്നതിനുള്ള ഒരു തെളിവാണ് ഇപ്പോൾ ശ്രീധന്യ നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് കിട്ടാത്തത് എന്ന് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടണ്ടോ?? എത്രയോ തവണ അവർ തന്നെ ആവശ്യപ്പെട്ടിട്ടും നിങ്ങൾ നല്ല ടീച്ചേഴ്സിനെ കൊണ്ടു വരികയോ, പഠന നിലവാരം മെച്ചപ്പെടുത്തുകയോ ചെയ്തില്ല.
ഐ.സി.എസ്.ഇ.ടി.എസ് വന്ന് അഡ്മിഷൻ എടുത്ത ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട് പഠിക്കേണ്ടതിനെപ്പറ്റിയും , സിവിൽ സർവീസ് എക്സാമിനെപറ്റിയും. അതുകൊണ്ട് നിങ്ങൾ തരുന്നത് തൊണ്ട തൊടാതെ വിഴുഞ്ഞാത്തതും അതിനെതിരെ ഉച്ചഉയർത്തിയതും. ജനറൽ കാറ്റഗറിയിലെ കുട്ടികൾ വീടിന്റെ മുകളിൽ നിന്ന് തേങ്ങാ പറിക്കമ്പോൾ തെങ്ങിൽ കയറി തേങ്ങ പറിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെയുള്ള ഓരോ പട്ടികജാതിപട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും.. ഞങ്ങൾക്കും ഇത്തരത്തിൽ ഏറ്റവും നല്ല സംവിധാനങ്ങൾ തന്നു നോക്കൂ ഒന്നല്ല ഞങ്ങൾക്കിടയിൽ നിന്നും മുഴുവനാളുകളെയും ഐഎഎസ് ഐപിഎസ് തലത്തിൽ എത്തിക്കാൻ സാധിക്കും.. സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ശ്രീധന്യ അങ്ങ് പ്രശംസിച്ചോളൂ , ഒരിക്കലും ഞങ്ങൾ വിദ്യാർഥികളുടെ ഇടയിൽ ഇത്തരം ന്യായീകരണമായി വരരുത്.. അനുഭവിച്ച ഞങ്ങളോളം വലുതല്ല നിങ്ങളുടെ ഒരു ന്യായീകരണവും.