manpreeth-kaur

ന്യൂഡൽഹി : ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഏഷ്യൻചാമ്പ്യനായ ഇന്ത്യൻ ഷോട്ട് പുട്ട്താരം മൻപ്രീത് കൗറിന് നാല് വർഷത്തെ വിലക്ക്. 2017ൽ നടത്തിയ നാല് ഉത്തേജക പരിശോധനകളിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് മൻപ്രീതിനെ നാല് വർഷത്തേക്ക് വിലക്കിയതന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) അറിയിച്ചു. മൻപ്രീതിന് താത്കാലിക വിലക്ക് ലഭിച്ച 2017 ജൂലായ് 20 മുതൽ വിലക്കിന്റെ കാലാവധിയായി കണക്കാക്കും. സാമ്പിൾ ശേഖരിച്ച കാലയിളവിൽ മൻപ്രീത് സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം അയോഗ്യമാകും. ഇതോടെ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ സ്വർണമെഡലും ജിൻഹുവയിൽ സ്ഥാപിച്ച ദേശീയ റെക്കാഡും മൻപ്രീതിന് നഷ്ടമാകും.