വാളൻപുളി പോലെതന്നെ ഔഷധ സമ്പുഷ്ടമാണ് ഇതിന്റെ ഇലയും. പുളിയിലനീര് കുടിക്കുന്നതും പുളിയില ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പ്രമേഹം ശമിപ്പിക്കും. ഇതിലുള്ള ടാനിൻ ആണ് ഈ ഗുണം നൽകുന്നത്. പുളിയില രക്തസമ്മർദ്ദം തടയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും പക്ഷാഘാതം പ്രതിരോധിക്കുകയും ചെയ്യും. വിറ്റാമിൻ സി പുളിയിലയിൽ ധാരാളമുണ്ട്. അതിനാൽ മികച്ച രോഗപ്രതിരോധശേഷി നൽകും.
പുളിയിലയുടെ നീര് മുറിവുകൾ പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും. തുളസിയിലയും പുളിയിലയും ചേർത്ത് തിളപ്പിച്ച വെള്ളം തൊണ്ടവേദനയും ചുമയും ശമിപ്പിക്കും. കരളിലെ ടോക്സിനുകൾ നീക്കം ചെയ്യുന്നതിലൂടെ ശരീരത്തിന്റെ മുഴുവൻ ആരോഗ്യവും സംരക്ഷിക്കുന്നു. ആർത്തവ സംബന്ധമായ വയറുവേദന ശമിപ്പിക്കാൻ പുളിയില ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. മികച്ച ആന്റിഓക്സിഡന്റ് ഗുണം നൽകുന്നു പുളിയില .
ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നതിലൂടെ അർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾ തടയും. അകാലവാർദ്ധക്യം തടയാനും ചർമത്തിന് യൗവനം നൽകാനും കഴിവുണ്ടിതിന്.