നടൻ സണ്ണി വെയ്‌ൻ വിവാഹിതനായി. രഞ്ജിനിയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് ഇരുവരും വിവാഹിതരായത്. സണ്ണി വെയ്‌ൻ തന്നെയാണ് ഫേസ്ബുക്കിൽ വിവാഹം ചിത്രം പങ്കുവച്ചത്. ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നാളെ കൊച്ചിയിൽ വിവാഹസൽക്കാരം ഒരുക്കുന്നുണ്ട്.
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാനൊപ്പമാണ് സണ്ണി വെയ്‌ൻ അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് 32ഓളം ചിത്രങ്ങളിൽ താരം തിളങ്ങി. സംസമാണ് പുതിയ ചിത്രം.
വിവാഹ ചിത്രങ്ങൾ കാണാം-