facebook-post

കോട്ടയം: രാഷ്ട്രീയമായി വിഭിന്ന ചേരിയിലുള്ളവർ പോലും കെ.എം.മാണിയുടെ വിയോഗ വാർത്തയറിഞ്ഞതോടെ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലടക്കം നിരവധി പേരാണ് കേരള രാഷ്ട്രീയത്തിലെ അതികായന് ആദരാഞ്ജലികളർപ്പിച്ച് പോസ്റ്റ് ചെയ്തത്. എന്നാൽ ഹിന്ദു പാർലമെന്റ് നേതാവും, നവോത്ഥാനം ഉയർത്തിപ്പിടിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വനിതാമതിലിന്റെ മുഖ്യ സംഘാടകനുമായ സി.പി. സുഗതൻ തന്റെ ഫേസ്ബുക്ക് പേജിൽ ദു:ഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകൻ എന്നെഴുതിയാണ് പോസ്റ്റ് ചെയ്തത്. സുഗതന്റെ പോസ്റ്റിനെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് കമന്റ് ബോക്സിൽ എഴുതിയത്. ഇതിനെ തുടർന്ന് അദ്ദേഹം ഫേസ്ബുക്കിലെ കുറിപ്പ് പിൻവലിക്കുകയും ചെയ്തു. പക്ഷേ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഇപ്പോഴും പ്രചരിക്കുകയാണ്. വനിതാ മതിലുമായി ചേർത്ത് വച്ചാണ് പലരും സുഗതനെ വിമർശിക്കുന്നത്.