1. എറണാകുളം- അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ കേസ് എടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് നടപടി, കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍. ഭൂമി ഇടപാടില്‍ ആലഞ്ചേരി കുറ്റക്കാരന്‍ എന്ന് കോടതി നേരത്തെ കണ്ടെത്തി ഇരുന്നു
2. അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം അധ്യക്ഷനും മുന്‍ മന്ത്രിയുമായ കെ.എം മാണിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര എറണാകുളത്ത് നിന്ന് പുറപ്പെട്ടു. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് 10.20ഓടെ ആണ് അലങ്കരിച്ച കെ.എസ്.ആര്‍.ടി.സി ബസില്‍ ഭൗതികശരീരം പാലായിലേക്ക് കൊണ്ടു പോയത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരും എം.പിമാരും അടക്കമുള്ളവര്‍ ഭൗതിക ശരീരത്തെ അനുഗമിക്കുന്നുണ്ട്. വിലാപയാത്ര കടന്നു വരുന്ന വഴിയില്‍ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്.
3. കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കുന്ന ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കും. എറണാകുളത്ത് നിന്ന് ദേശീയ പാതയിലൂടെ തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി ഉച്ചയോടെ കോട്ടയത്തെത്തും. ആദ്യം കേരള കോണ്‍ഗ്രസ് ആസ്ഥാനത്തും തുടര്‍ന്ന് തിരുനക്കര മൈതാനത്തും ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കഞ്ഞിക്കുഴി, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം, മരങ്ങാട്ടുപ്പിള്ളി വഴി പാലായിലേക്ക് കൊണ്ടു പോകും. വൈകീട്ടോടെ തറവാട് പള്ളിയായ മരങ്ങാട്ടുപിള്ളിയില്‍ ചെറിയ പ്രാര്‍ഥനാ ചടങ്ങ് നടക്കും. നാലരയോടെ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കുന്ന ഭൗതികശരീരം വൈകീട്ട് ആറോടെ പാലായിലെ വസതിയിലെത്തിക്കും. അവിടെയും പൊതുദര്‍ശനത്തിന് സൗകര്യമുണ്ടാകും.
4. സംസ്‌കാര ശുശ്രൂഷ നാളെ ഉച്ചക്ക് രണ്ടിന് വസതിയില്‍ തുടങ്ങും. തുടര്‍ന്ന് മൂന്നു മണിയോടെ പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് 4.57നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ.എം. മാണി അന്തരിച്ചത്
5. റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ തെളിവായി സ്വീകരിക്കണം എന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി സുപ്രീംകോടതി. പുനപരിശോധനാ ഹര്‍ജിക്ക് ഒപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കും. ചോര്‍ത്തിയ രേഖകള്‍ പരിഗണിക്കാം എന്ന് ഉത്തരവിട്ടത്, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഏകണ്ഠണ്ഡമായി. റഫാല്‍ കേസിലെ പുനപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു
6. റഫാല്‍ ഇടപാടില്‍ സത്യം പുറത്തു വരും എന്ന് കോണ്‍ഗ്രസ്. സുപ്രീംകോടതി നിയമ തത്വം ഉയര്‍ത്തിപ്പിടിച്ചു എന്നും പ്രതികരണം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളുടെ തെളിവുകള്‍ ഹിന്ദു ദിനപത്രം ആണ് ഔദ്യോഗിക രേഖകള്‍ സഹിതം പുറത്തു വിട്ടത്. എന്നാല്‍ ഈ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയത് ആണെന്നും അതിനാല്‍ സ്വീകരിക്കരുത് എന്നും ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. കോടതിയില്‍ സമര്‍പ്പിച്ചത് രഹസ്യ രേഖ അല്ലെന്നും അവ നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടത് ആണെന്നും ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവ നിലപാട് എടുക്കുക ആയിരുന്നു
7. പ്രസ് കൗണ്‍സില്‍ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഇടപാടുകളുടെ ഉറവിടം വെളിപ്പെടുത്താന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശം ഉണ്ടെന്ന ഹര്‍ജിക്കാരുടെ വാദം കോടതി ശരിവച്ചു. കല്‍ക്കരി, 2ജി കേസുകളില്‍ എല്ലാം ഇത്തരത്തില്‍ രഹസ്യ രേഖകള്‍ കോടതി തെളിവായി സ്വീകരിച്ചിരുന്നു. വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട പെന്റഗണ്‍ പേപ്പര്‍ പ്രസിദ്ധീകരിക്കാന്‍ യു.എസ് കോടതി അനുമതി നല്‍കി ഇരുന്നതായും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി
8. ഇന്ത്യ- പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാക്കാന്‍ ഇന്ത്യയില്‍ വീണ്ടും നരേന്ദ്രമോദി അധികാരത്തില്‍ വരണം എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് കാശ്മീര്‍ വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സഹായകം ആവില്ല. പ്രതികരണം, ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍. അതേസമയം, ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് എതിരെ അതിക്രമം വര്‍ധിക്കുക ആണ് എന്നും ഇമ്രാന്‍ഖാന്റെ കൂട്ടിച്ചേര്‍ക്കല്‍
9. ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് പറയാന്‍ ആവില്ല. ഇന്ത്യയില്‍ വര്‍ഷങ്ങളായി സന്തോഷത്തോടെ കഴിഞ്ഞു വന്നിരുന്ന മുസ്ലീം ജനത ഇപ്പോള്‍ തീവ്ര ഹിന്ദു ദേശീയതയുടെ ഭീതിയില്‍ ആണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലെ പ്രധാനമന്ത്രി മോദിയും പ്രചരണത്തിന് ഉപയോഗിക്കുന്നത് ഭീതിയും ദേശീയതയും ആണ്. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് എടുത്ത് കളയും എന്ന ബി.ജെ.പി വാഗ്ദാനം തിരഞ്ഞെടുപ്പ് തന്ത്രം എന്നും ഇമ്രാന്‍ ഖാന്‍
10. 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ ദിനങ്ങള്‍. ഗുജറാത്തിലും ഗോവയിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും
11. രൂക്ഷമായ ആരോപണ, പ്രത്യാരോപണങ്ങളോടെ ആണ് ആദ്യഘട്ട തിരഞ്ഞെപ്പ് പ്രചാരണം അവസാനിച്ചത്. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികര്‍ക്കും വോട്ട് സമര്‍പ്പിക്കാന്‍ ആയിരുന്നു കന്നി വോട്ടര്‍മാരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം. കാവല്‍ക്കാരന്‍ കള്ളനും ഭീരുവുമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ബി.ജെ.പിയുടെ പ്രകടന പത്രികയും വിമര്‍ശന വിഷയമാക്കി