വിമർശകരുടെ നാവടക്കുന്നതിനായി അവരെ സംഘിയാക്കി ചിത്രീകരിക്കുന്ന സി.പി.എമ്മിന്റെ പ്രവർത്തി അങ്ങേയറ്റം ഹീനമാണെന്ന് കവി കൽപ്പറ്റ നാരായണൻ. വിയോജിപ്പുകളെ തുറന്ന മനസോടെ അംഗീകരിക്കാൻ കഴിയാതെ അവരെ സംഘികളെന്ന വിശേഷണം നൽകി പാർട്ടി അനുഭാവികൾ ധന്യരാവുകയാണ്. ഇത്തരത്തിലുള്ള പദവിശേഷണങ്ങൾ നൽകുന്നത് കേരളം സി.പി.എമ്മിന്റേതോ ആർ.എസ്.എസിന്റേതോ മാത്രമായുള്ള നാടാണെന്ന് കരുതിയിട്ടാണോ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. എല്ലാവർക്കും ഇടമുള്ള,വിയോജിപ്പുകൾക്കിടമുള്ള ഒരു നാടാണ് സി.പി.എം ഇതിലൂടെ ഇല്ലാതാക്കുന്നതെന്നും, വിമർശകരെ സംഘികളാക്കുന്നതിലൂടെ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ലെന്നും അദ്ദേഹം കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സിപിഎമ്മിനെ ആരെങ്കിലും വിമർശിച്ചാൽ വിമർശകനെ
സംഘിയാക്കുകയാണ് പാർട്ടി അനുഭാവികളുടെ രീതി.ഭൂമിമലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമർശകന്റെ തലയിൽ വെച്ച് അവർ ധനൃരാകും.പ്റിയനന്ദന്റെ തലയിലൊഴിച്ച ദ്റാവകത്തേക്കാൾ നാറുന്ന ഈ പദപട്ടാഭിഷേകത്താൽ സഖാക്കൾ എന്താണ് നേടുന്നത്?സിപിഎമ്മിന്റേയും ഉറ്റ
ശത്റുക്കളായ ആറെസ്സസ്സിന്റേയും മാത്റം നാടാണിതെന്നോ.either cpm or rss എന്നതാണോ മലയാളിക്ക് സാദ്ധൃമായ ഏകidentity?എല്ലാവർക്കും ഇടമുള്ള,വിയോജിപ്പുകൾക്കിടമുള്ള ഒരു നാട് നിങ്ങൾ ഇല്ലാതാക്കുകയാണ്.വൃതൃസ്തമായ
നിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങൾ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല.