ഷെയിൻ നിഗം നായകനായ ഇഷ്‌കിന്റെ ടീസറെത്തി. നടൻ പൃഥ്വിരാജാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കാറിനകത്തെ പ്രണയാതുര രംഗങ്ങളാണ് ടീസറിന്റെ പ്രത്യേകത.
പൃഥ്വിരാജ് നായകനായ 'എസ്ര'യിലൂടെ ശ്രദ്ധേയയായ ആൻ ശീതളാണ് നായിക. ഷൈൻ ടോം ചക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രതീഷ് രവി ഒരുക്കിയിരിക്കുന്ന തിരക്കഥയ്‌ക്ക് സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. ഇ ഫോർ എന്റർടൈൻമെന്റ്സാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
മധു സി നാരായണൻ സംവിധാനം ചെയ്‌ത കുമ്പളങ്ങി നൈറ്റ്‌സാണ് ഷെയ്‌ൻ നിഗമിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച വിജയമായിരുന്നു.