rahul-gandhi

ലക്‌നൗ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് രാഹുൽ പത്രിക സമർപ്പിക്കാനെത്തിയത്. രണ്ട് മണിക്കൂർ നീണ്ടുനിന്ന റോഡ്‌ഷോയ്‌ക്ക്‌ ശേഷമാണ് രാഹുൽ പത്രിക നൽകാൻ എത്തിയത്.

പ്രിയങ്ക ഗാന്ധിയും ഭർത്താവ്‌ റോബർട്ട് വാദ്രയും മക്കളും രാഹുലിന്റെ റോഡ്‌ ഷോയിൽ പങ്കെടുത്തു. മെയ് ആറിനാണ് അമേത്തിയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇവിടേയ്‌ക്ക് പുറമെ വയനാട്ടിലും രാഹുൽ ജനവിധി തേടുന്നുണ്ട്.