mahaguru

നാണു വാരണപ്പള്ളിയിൽ നിന്ന് പോകുന്നതറിഞ്ഞ് എല്ലാവർക്കും ദുഃഖം. തനിക്ക് ദീനമൊന്നും ഇല്ലെന്ന മട്ടാണ് നാണുവിന്. കുമ്മമ്പള്ളിയെപ്പോലൊരാളെ ഗുരുവായി കിട്ടിയതിൽ നാണു സന്തോഷം രേഖപ്പെടുത്തുന്നു. മലകൾക്കിടയിൽ സുമേരിവെപ്പോലാണ് നാണു എന്ന കുമ്മമ്പള്ളിയുടെ വിലയിരുത്തൽ ഗുരുവിന്റെ അംഗീകാരമായി മറ്റുള്ളവർ കരുതുന്നു.
നാട്ടിൽ തിരിച്ചെത്തിയ നാണു കുട്ടികളെ പഠിപ്പിക്കാൻ പള്ളിക്കൂടം തുടങ്ങുന്നു. ജാതിഭേദമില്ലാതെ എല്ലാവരെയും പഠിപ്പിക്കും. വൃത്തിയും ശുചിത്വവുമാണ് പ്രധാനം. അതുള്ളവരെ എല്ലാവരും മാനിക്കുമെന്നാണ് നാണു ആശാന്റെ പക്ഷം.