mar-george-alancherry

കൊച്ചി: സഭാ ഭൂമിയിടപാടിൽ കർദിനാൾ മാർജോർജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവിനെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസാണ്‌ കേസെടുത്തത്. ചൊവ്വര സ്വദേശിയാണ് പാപ്പച്ചനാണ് കർദിനാളിനെതിരെ കോടതിയെ സമീപിച്ചത്. സഭാ ഭൂമിയിടപാടിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഇയാൾ പരാതിയിൽ പറയുന്നത്.

കർദിനാളിന് പുറമേ ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരടക്കം 26 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. രജിസ്ട്രാർ മുമ്പാകെ തെറ്റായ വിവരങ്ങൾ നൽകി സഭയെ വഞ്ചിച്ചു, സഭാ സ്വത്ത് പരിപാലിക്കേണ്ടവർ ഭൂമി വിറ്റുകിട്ടിയ പണം വീതിച്ചെടുത്തു തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്.