dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശം. കേസിൽ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റം ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണെന്നും പരാമർശിച്ചു.

കഴിഞ്ഞദിവസമാണ് ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്നും,​ ഇക്കാര്യത്തിൽ പ്രതിഭാഗവുമായി ധാരണയിലായെന്ന് സർക്കാ‌ർ സുപ്രീം കോടതിയെ അറിയിച്ചത്. കുറ്റം ചുമത്തരുതെന്ന് ദിലീപ് സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിക്കുകയായിരുന്നു. മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിചാരണകോടതിയോട് സർക്കാരും പ്രതിഭാഗവും കുറ്റം ചുമത്തരുതെന്ന് ഒന്നിച്ചു ആവശ്യപ്പെടാനാണ് ഈ ധാരണയിലെത്തിയത്.