mammootty

അഭിമുഖം ചെയ്യാനെത്തിയ അവതാരകയ്‌ക്ക് മെഗാ സ്‌റ്റാർ മമ്മൂട്ടിയെ കണ്ടതും ധൈര്യമെല്ലാം ചോർന്നു. ഒടുവിൽ 'ധൈര്യായിട്ട് ചോദിച്ചോ ഞാൻപിടിച്ചു തിന്നോന്നൂല്ല' എന്ന ഒറ്റ ഡയലോഗിൽ പെൺകുട്ടിയ്‌ക്ക് താരം തന്നെ ധൈര്യം പകരുകയായിരുന്നു. പുതിയ ചിത്രമായ മധുരരാജയുടെ റിലീസിനോടനുബന്ധിച്ചാണ് മെഗാ സ്‌റ്റാർ അഭിമുഖത്തിനെത്തിയത്. രസകരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ 'പോക്കിരിരാജ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് 'മധുരരാജ'. വൈശാഖ് തന്നെയാണ് സംവിധയകൻ. ഏറെ നാളുകൾക്കു ശേഷം വരുന്ന മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന നിലയിലും ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണിത്. ഏപ്രിൽ 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.