-modi

ജുനാഗദ്: അഴിമതിക്കാരുടെ പാർട്ടിയാണ് കോൺഗ്രസെന്ന് പ്രധാനമന്തി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്താകമാനം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ്. കോൺഗ്രസ് അധികാരത്തിൽ വരുന്നത് പണം കൊള്ളയടിക്കാനാണെന്നും മോദി ആരോപിച്ചു. പാവപ്പെട്ട കുട്ടികൾക്ക് ഭക്ഷണം നൽകാതെ സ്വന്തം നേതാക്കൾക്ക് മാത്രം നൽകുകയാണ് കോൺഗ്രസുകാരെന്നും അദ്ദേഹം പഞ്ഞു. ഗുജറാത്തിലെ തിര‌ഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം,​ റാഫേൽ അഴിമതിയ്‌ക്ക് പിന്നിലെ മുഖംമൂടികൾ ഓരോന്നായി അഴിഞ്ഞുവീണുകൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ മോദി സർക്കാരിന് മറച്ചുപിടിക്കാൻ ഔദ്യോഗിക രഹസ്യങ്ങൾ ഒന്നും ഇല്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു.

മോദി ജീ, നിങ്ങൾക്ക് കഴിയുന്നതുപോലെ നിങ്ങൾ ഓടി നടന്ന് കള്ളം പറഞ്ഞോളൂ. എന്നാൽ,​ ഒട്ടും വൈകാതെ, അല്ലെങ്കിൽ അൽപം വൈകിയാലും സത്യം പുറത്തുവരും. റാഫേൽ അഴിമതിയിലെ ഓരോ കള്ളത്തരവും ഒന്നൊന്നായി പുറത്തുവരും. ഇനി മറച്ചുപിടിക്കാൻ ഒരു ഔദ്യോഗിക രഹസ്യങ്ങളും നിങ്ങളുടെ കൈയിലില്ല- സുർജേവാല പറഞ്ഞു.