1. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ദ ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യ രേഖകള്‍ പരിശോധിക്കാം എന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ട് എന്ന് സുപ്രീംകോടതി അംഗീകരിച്ചതിലൂടെ കാവല്‍ക്കാരന്‍ കള്ളന്‍ എന്ന് തെളിഞ്ഞു എന്ന് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നു എന്ന് കോടതി സമ്മതിച്ചു. അഴിമതിക്ക് എതിരായ സംവാദത്തിന് മോദിയെ വെല്ലുവിളിക്കുന്നു എന്നും രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ സത്യം പുറത്തു വരും എന്നും സുപ്രീംകോടതി നിയമ തത്വം ഉയര്‍ത്തിപ്പിടിച്ചു എന്നും പ്രതികരണം.
2. സുപ്രീംകോടതി വിധി ഇന്ത്യയുടെ വിജയം എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. റഫാല്‍ അഴിമതിയുടെ അസ്ഥിപഞ്ജരങ്ങള്‍ ഓരോന്നായി പുറത്തു വരുക ആണ്. അഴിമതി തുറന്നുകാട്ടുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ ഔദ്യോഗിക രഹസ്യ നിയമം ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ മോദി ശ്രമിക്കുന്നു. എത്ര കള്ളം പറഞ്ഞാലും സത്യം പുറത്തു വരും എന്നും സുര്‍ജേവാല
3. ഇടപാടുമായി ബന്ധപ്പെട്ട് ദേശീയ മാദ്ധ്യമം പുറത്തുവിട്ട രഹസ്യ രേഖകള്‍ തെളിവായി സ്വീകരിക്കാന്‍ കോടതി ഉത്തരവിടുക ആയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രഖ്യാപനം നടത്തിയത്. അതേസമയം, ഹര്‍ജിക്കാര്‍ കോടതിയില്‍ നല്‍കിയത് അപൂര്‍ണമായ തെളിവുകള്‍ എന്ന് പ്രതിരോധ മന്ത്രാലയം. രാജ്യസുരക്ഷാ വിഷയങ്ങള്‍ പരസ്യപ്പെടുത്താതെ ഇരിക്കുന്നതിന് ആണ് മുന്‍ഗണന എന്നും പ്രസ്താവന
4. നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ദിലീപിന് എതിരെ ഉടന്‍ കുറ്റം ചുമത്തില്ല എന്ന് സുപ്രീംകോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തില്‍ എന്ന് ചോദ്യം. കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാരത്തില്‍ വരുന്ന കാര്യം. കേസിലെ വിചാരണ വൈകിപ്പിക്കാന്‍ അല്ലേ സര്‍ക്കാരിന്റെ നിലപാട് കാരണമാവുകയുള്ളൂ എന്നും കോടതിയുടെ ചോദ്യം
5. ഹൈക്കോടതി പരാമര്‍ഷം, കേസിലെ ആറാം പ്രതി പ്രദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ട്. പ്രധാന സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ ശേഷം വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാവുന്നതാണ് എന്നും ഹൈക്കോടതി
6. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് റാലി കണ്ടാല്‍ പാകിസ്ഥാനില്‍ ആണ് നടന്നത് എന്ന് തോന്നും എന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയില്‍ വിവാദം. അമിത് ഷാ കേരളത്തെ അപമാനിച്ചു എന്ന് എ.ഐ.സി.സ്ി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രസ്താവന ആപത്കരം എന്ന് കെ.പി.സി.സി് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാടിനെ പാകിസ്ഥാനുമായി താരതമ്യപ്പെടുത്തിയത് അറിവില്ലായ്മ കൊണ്ട് എന്ന് മുകുള്‍ വാസ്നികും
7. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ തന്നെ ബി.ജെ.പി നേതാക്കള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുക ആയിരുന്നു. മുസ്ലീംലീഗ് പതാകയെ പാക് പതാകയോട് താരതമ്യം ചെയ്ത അമിത് ഷായുടെ പ്രസാതാവന നേരത്തെ വിവാദം ആയിരുന്നു.
8. പി.സി ജോര്‍ജ് നേതൃത്വം നല്‍കുന്ന കേരള ജനപക്ഷം പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, ദേശീയ സെക്രട്ടറി സത്യകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ഔദ്യോഗിക പ്രഖ്യാപനം. മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ സഹായങ്ങളും പദ്ധതികളും കണക്കിലെടുത്ത് ആണ് എന്‍.ഡി.എയുടെ ഭാഗമാവാനുള്ള തീരുമാനം എന്ന് പി.സി ജോര്‍ജ്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയ്ക്ക് ചെയ്ത ഒട്ടേറെ കാര്യങ്ങള്‍ തന്നെ ആകര്‍ഷിച്ചു എന്നും പ്രതികരണം
9. ഇസ്രയേല്‍ പൊതു തിരഞ്ഞെടുപ്പില്‍ അഞ്ചാം തവണയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വലതുപക്ഷ സഖ്യം അധികാരത്തില്‍ എത്തുന്നത്, 65 സീറ്റുകളോടെ. 120 അംഗ പാര്‍ലമെന്റില്‍ 61 സീറ്റുകള്‍ ആയിരുന്നു ഭൂരിപക്ഷം തികയ്ക്കാന്‍ വേണ്ടി ഇരുന്നത്. ഇതോടെ ഇസ്രയലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചയാള്‍ എന്ന ബഹുമതിയും നെതന്യാഹുവിന് സ്വന്തം. ഇസ്രയേല്‍ സ്ഥാപക പിതാവ് ഡേവിഡ് ബെന്‍ ഗുര്‍ഷന്റെ നേട്ടമാണ് ഇതോടെ നെതന്യാഹു തകര്‍ത്തത്
10. തങ്ങള്‍ വലതുപക്ഷ സര്‍ക്കാര്‍ എങ്കിലും താന്‍ എല്ലാവരുടേയും പ്രധാനമന്ത്രി ആയിരിക്കും എന്ന് ബെഞ്ചമിന്‍ നെതന്യാഹു. ഇന്നലെ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് രാത്രി പത്ത് വരെ തുടര്‍ന്നു. 10,720 പോളിംഗ് സ്റ്റേഷനുകള്‍ ആയിരുന്നു ഒരുക്കിയിരുന്നത്. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജെറുസലേമിലേയും അനകൃത കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ 63 ലക്ഷം വോട്ടര്‍മാരുടേത് ആയിരുന്നു വിധി എഴുത്ത്
11. ഇന്ത്യ- പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാക്കാന്‍ ഇന്ത്യയില്‍ വീണ്ടും നരേന്ദ്രമോദി അധികാരത്തില്‍ വരണം എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് കാശ്മീര്‍ വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സഹായകം ആവില്ല. പ്രതികരണം, ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍. അതേസമയം, ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് എതിരെ അതിക്രമം വര്‍ധിക്കുക ആണ് എന്നും ഇമ്രാന്‍ഖാന്റെ കൂട്ടിച്ചേര്‍ക്കല്‍
12. ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് പറയാന്‍ ആവില്ല. ഇന്ത്യയില്‍ വര്‍ഷങ്ങളായി സന്തോഷത്തോടെ കഴിഞ്ഞു വന്നിരുന്ന മുസ്ലീം ജനത ഇപ്പോള്‍ തീവ്ര ഹിന്ദു ദേശീയതയുടെ ഭീതിയില്‍ ആണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലെ പ്രധാനമന്ത്രി മോദിയും പ്രചരണത്തിന് ഉപയോഗിക്കുന്നത് ഭീതിയും ദേശീയതയും ആണ്. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പ് എടുത്ത് കളയും എന്ന ബി.ജെ.പി വാഗ്ദാനം തിരഞ്ഞെടുപ്പ് തന്ത്രം എന്നും ഇമ്രാന്‍ ഖാന്‍