pk-krishna-das

കോഴിക്കോട് : പാക് സ്രഷ്ടാക്കളുമായും ജിഹാദികളുമായും സംയുക്ത സ്ഥാനാർത്ഥിയായിട്ടാണ് രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുസ്ളിം ലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയിൽ അപാകതയൊന്നുമില്ല. അങ്ങനെയെങ്കിൽ ആദ്യം എതിർക്കേണ്ടത് ജവഹർലാൽ നെഹ്റുവിനെയാണ്.

വിശ്വാസികളെ മുന്നിൽ നിന്ന് കുത്തിയ സി.പി.എമ്മും പിന്നിൽ നിന്ന് കുത്തിയ കോൺഗ്രസും തമ്മിൽ കോമാ സഖ്യമാണ് കേരളത്തിലുള്ളത്. ദൈവനാമം പറയുന്നത് പോലും സംസ്ഥാന സർക്കാർ നിയമം മൂലം വിലക്കിയിരിക്കുകയാണ്. ഒളികാമറ പ്രശ്നത്തിൽ എം.കെ. രാഘവനെതിരെ ശക്തമായ നടപടി വേണം. ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.