sabarimala
Sabarimala Women's Entry

ശബരിമല : പത്തുദിവസത്തെ മേടമാസ -വിഷു പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. ഇന്ന് രാവിലെ 5 ന് നിർമ്മാല്യവും അഭിഷേകവും നടത്തും. തുടർന്ന് പതിവ് പൂജകൾ. മേടം ഒന്നായ 15 നാണ് വിഷുക്കണി ദർശനം. അന്ന് പുലർച്ചെ 4 ന് നട തുറക്കും. തുടർന്ന് ഭക്തർക്ക് വിഷുക്കണി ദർശിക്കാം. തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. എല്ലാ ദിവസവും നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 19 ന് രാത്രി നട അടയ്ക്കും. മണ്ഡല, മകരവിളക്ക് കാലം കഴിഞ്ഞാൽ ഏറ്റവുമധികം തീർത്ഥാടകർ ദർശനത്തിന് എത്തുന്നത് വിഷു പൂജാ കാലത്താണ്. പമ്പാനദിയിൽ ജലനിരപ്പ് കുറഞ്ഞതോടെ കൊച്ചുപമ്പ ഡാമിൽ നിന്ന് വെള്ളം ഒഴുക്കിവിട്ട് ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.