theresa-may-

ലണ്ടൻ:ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ നൂറു വർഷങ്ങൾക്ക് ശേഷം ബ്രിട്ടന്റെ ഖേദ പ്രകടനം. പ്രധാനമന്ത്രി തേരേസ മേയ് ആണ് പാർലമന്റിൽ 1919 ൽ ബ്രിട്ടീഷ് സേന നടത്തിയ കൂട്ടക്കൊലയിൽ അഗാധമായ ഖേദം രേഖപ്പെടുത്തിയത്.

പ്രതിപക്ഷനേതാവ് ജെർമി കോർബിൻ ആണ് ജാലിയാൻ വാലാബാഗ് സംഭവത്തിൽ ബ്രിട്ടൻ നിരുപാധികം മാപ്പ് പറയണമെന്ന് പാർലമന്റിൽ ആവശ്യപ്പെട്ടത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ സംഭവിച്ചതെന്താണെന്ന് ഞങ്ങൾക്ക് ബോദ്ധ്യമുണ്ട്. കൂട്ടക്കൊലയിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. തെരേസ മേയ് പാർലമെന്റിൽ പറഞ്ഞു.

1919 ഏപ്രിൽ 13നാണ് ജാലിയൻവാലാബാഗിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരക്കണക്കിന് പേർ ജനറൽ ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചത്. എന്നാൽ 400 പേർ മരിച്ചുവെന്നാണ് ബ്രിട്ടീഷ് രേഖകളിൽ ഉള്ളത്.

2013ൽ ഇന്ത്യ സന്ദർശിച്ച മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ കൂട്ടക്കൊലയെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ചിരുന്നു,​ എന്നാൽ സംഭവത്തിൽ ഖേദപ്രകടനം നടത്തിയിരുന്നില്ല.