ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ഇന്ന് ആന്ധ്ര പ്രദേശ് അടക്കം 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 സീറ്റുകളിൽ വോട്ടെടുപ്പ് നടക്കും. ആന്ധ്രപ്രദേശ്, സിക്കിം, അരുണാചൽപ്രദേശ്, ഒഡീഷ (നാല് ലോക്‌സഭാ മണ്ഡലങ്ങളിൽ ) എന്നിവിടങ്ങളിലെ നിയമസഭാ വോട്ടെടുപ്പും ഇന്നാണ്. നാല് കേന്ദ്രമന്ത്രിമാർ അടക്കം 1500 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു.
ഇന്ന് വോട്ടെടുപ്പ്: ആന്ധ്രാ പ്രദേശ് (25), ഉത്തർപ്രദേശ് (8 ), മഹാരാഷ്ട്ര ( 7 ), ആസാം ( 5 ), ഉത്തരാഖണ്ഡ് (5), ബീഹാർ (4), ഒഡീഷ (4), അരുണാചൽ പ്രദേശ്( 2 ), പശ്‌ചിമ ബംഗാൾ (2), മേഘാലയ(2),ജമ്മു കാശ്‌മീർ (2), ത്രിപുര (1), ചത്തീസ്ഗഡ്(1), മണിപ്പൂർ(1), മിസോറാം (1), നാഗാലാൻഡ്(1), സിക്കിം(1), കേന്ദ്ര ഭരണ പ്രദേശങ്ങളായ ആൻഡമാൻ(7), ലക്ഷദ്വീപ്(1)
ഇന്ന് ജനവിധി തേടുന്ന പ്രമുഖർ: കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി (നാഗ്‌പൂർ), ഹൻസ് രാജ് ആഹിർ( ചന്ദ്രാപൂർ), വി.കെ സിംഗ് (ഗാസിയാബാദ്), കിരൺ റിജിജു (അരുണാചൽ വെസ്‌റ്റ്), ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് (നൈനിറ്റാൾ), ടി.ആർ.എസിന്റെ കെ. കവിത (നിസാമബാദ്).