modi-kerala-

കോഴിക്കോട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട്ടെത്തുമെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രത്യേക വിമാനത്തിൽ വൈകിട്ട് അഞ്ചിന് കരിപ്പൂരെത്തുന്ന മോദി അവിടെ നിന്ന് റോഡ് മാർഗം പ്രസംഗവേദിയായ കോഴിക്കോട് കടപ്പുറത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ചേറ്റൂർ ബാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ സതീഷ് കുറ്റിയിൽ, അഡ്വ. സണ്ണി, മുഹമ്മദ് ഇഖ്‌ബാൽ, മുരളി തിരുവള്ളൂർ എന്നിവരും പങ്കെടുത്തു.