congress-and-bjp-

മുംബയ്: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് മുതിർന്ന നേതാക്കൾ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക്. കോൺഗ്രസ് നേതാവും, നിയമസഭാ പ്രതിപക്ഷനേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലും എൻ.സി.പി നേതാവ് വിജയ്സിംഗ് മോഹിതെ പാട്ടീലുമാണ് ബി.ജെ.പിയിൽ ചേരാനിരിക്കുന്നത്. ഈ മാസം 12ന് അഹമ്മദ്നഗറിൽ നടക്കുന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയിൽ നിന്നും അംഗത്വം സ്വീകരിക്കാനാണ് നീക്കം.

ഇരുനേതാക്കളുടെയും മക്കൾ രണ്ടുപേർ അടുത്തിടെ ബി.ജെ.പിയിൽ ചേർന്നിരുന്നു. തുടർന്ന് ഇരുനേതാക്കളും ബി.ജെ.പിയിലെത്തുമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു. നാളെ ഒന്നാം ഘട്ടവോട്ടെടുപ്പ് നടക്കാനിരിക്കെ ഇരുവരുടേയും തീരുമാനം പുറത്തുവന്നത് പ്രതിപക്ഷസഖ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.