news

1. ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടന്‍. പ്രധാനമന്ത്രി തെരേസ മേയുടെ പ്രസ്താവന ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍. ജാലിയന്‍ വാഗാബാഗ് കൂട്ടക്കൊലയില്‍ സംഭവിച്ചത് എന്തെന്ന് ബോധ്യമുണ്ട്. കൂട്ടക്കൊലയില്‍ ഞങ്ങള്‍ അഗാദമായി ഖേദിക്കുന്നു എന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസ മേ

2. പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍ ആണ് ജാലിയാന്‍ വാലാബാഗ് സംഭവത്തില്‍ നിരുപാധികം മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടത്. 1919 ഏപ്രില്‍ 13ന് ആയിരുന്നു സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല നടന്നത്. 400 പേര്‍ മരിച്ചു എന്നാണ് ബ്രിട്ടീഷ് രേഖകളില്‍ ഉള്ളത്

3. സഭാ തര്‍ക്ക കേസില്‍ വീണ്ടും താക്കീതുമായി സുപ്രീംകോടതി. സഭാ തര്‍ക്ക കേസ് നേരത്തെ തീര്‍പ്പാക്കിയതാണ്. ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി. രാജ്യത്ത് ഒരു കോടതിയും ഈ കേസ് പരിഗണിക്കരുത് എന്നും സുപ്രീംകോടതി. കോടതി ഉത്തരവ് യാക്കോബായ സഭയുടെ ഹര്‍ജി തള്ളി കൊണ്ട്. ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കം രൂക്ഷമാകവേ ആണ് വീണ്ടും സുപ്രീംകോടതിയുടെ താക്കീത്

4. നമോ ടിവിയുടെ പ്രവര്‍ത്തനം വിലക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ടിവിയുടെ പ്രവര്‍ത്തനം വോട്ടര്‍മാരെ സ്വാധീനിക്കും എന്ന് കമ്മിഷന്‍. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ആണ് ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയത്. പി.എം മോദി സിനിമയുടെ വിലക്ക് ടിവിക്കും ബാധകമെന്ന് കമ്മിഷന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള പി.എം മോദി സിനിമയുടെ റിലീസ് നേരത്തെ കമ്മിഷന്‍ തടഞ്ഞിരുന്നു

5. തിരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്നും നിര്‍ദ്ദേശം. നടപടി, പി എം മോദി സിനിമിയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ. കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി നിലപാട് ആവര്‍ത്തിക്കുക ആയിരുന്നു. സിനിമ പെരുമാറ്റ ചട്ടലംഘനം ആണോ എന്ന് പരിഗണിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നും സുപ്രീംകോടതി അറിയിച്ചതോടെ ആണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം

6. റഫാലില്‍ കേസിലെ സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. കാവല്‍ക്കാരന്‍ കള്ളന്‍ എന്ന് സുപ്രീംകോടതി കണ്ടെത്തി എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കോടതിയലക്ഷ്യം. കോടതി അങ്ങനെ പറഞ്ഞിട്ടില്ല. മോഷ്ടിക്കപ്പെട്ട ചില രേഖകള്‍ റിവ്യൂ ഹര്‍ജിക്കൊപ്പം പരിഗണിക്കും എന്നാണ് കോടതി പറഞ്ഞത്

7. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റെന്നും നിര്‍മ്മലാ സീതാരാമന്‍. റഫാലില്‍ സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തതിന് പിന്നാലെ ആണ് കേന്ദ്ര പ്രതിരോധ മന്ത്രിയുടെ പ്രതികരണം. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ട് എന്ന് സുപ്രീംകോടതി അംഗീകരിച്ചതിലൂടെ കാവല്‍ക്കാരന്‍ കള്ളന്‍ എന്ന് തെളിഞ്ഞു എന്നായിരുന്നു അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നു എന്ന് കോടതി സമ്മതിച്ചു. അഴിമതിക്ക് എതിരായ സംവാദത്തിന് മോദിയെ വെല്ലുവിളിക്കുന്നു എന്നും രാഹുല്‍ ഗാന്ധി.

8. റഫാല്‍ ഇടപാടില്‍ സത്യം പുറത്തു വരും എന്നും സുപ്രീംകോടതി നിയമ തത്വം ഉയര്‍ത്തിപ്പിടിച്ചു എന്നും പ്രതികരണം. സുപ്രീംകോടതി വിധി ഇന്ത്യയുടെ വിജയം എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. റഫാല്‍ അഴിമതിയുടെ അസ്ഥിപഞ്ജരങ്ങള്‍ ഓരോന്നായി പുറത്തു വരുക ആണ്. അഴിമതി തുറന്നുകാട്ടുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ ഔദ്യോഗിക രഹസ്യ നിയമം ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ മോദി ശ്രമിക്കുന്നു. എത്ര കള്ളം പറഞ്ഞാലും സത്യം പുറത്തു വരും എന്നും സുര്‍ജേവാല. ഇടപാടുമായി ബന്ധപ്പെട്ട് ദേശീയ മാദ്ധ്യമം പുറത്തുവിട്ട രഹസ്യ രേഖകള്‍ തെളിവായി സ്വീകരിക്കാന്‍ കോടതി ഉത്തരവിടുക ആയിരുന്നു.

9. നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ദിലീപിന് എതിരെ ഉടന്‍ കുറ്റം ചുമത്തില്ല എന്ന് സുപ്രീംകോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തില്‍ എന്ന് ചോദ്യം. കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാരത്തില്‍ വരുന്ന കാര്യം. കേസിലെ വിചാരണ വൈകിപ്പിക്കാന്‍ അല്ലേ സര്‍ക്കാരിന്റെ നിലപാട് കാരണമാവുകയുള്ളൂ എന്നും കോടതിയുടെ ചോദ്യം

10. ഹൈക്കോടതി പരാമര്‍ഷം, കേസിലെ ആറാം പ്രതി പ്രദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ട്. പ്രധാന സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ ശേഷം വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാവുന്നതാണ് എന്നും ഹൈക്കോടതി

മോദിക്കായി പാകിസ്ഥാന്‍

11. ഇന്ത്യ- പാക് സമാധാന ചര്‍ച്ചകള്‍ ഫലപ്രദമാക്കാന്‍ ഇന്ത്യയില്‍ വീണ്ടും നരേന്ദ്രമോദി അധികാരത്തില്‍ വരണം എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് കാശ്മീര്‍ വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സഹായകം ആവില്ല. പ്രതികരണം, ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍. അതേസമയം, ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് എതിരെ അതിക്രമം വര്‍ധിക്കുക ആണ് എന്നും ഇമ്രാന്‍ഖാന്റെ കൂട്ടിച്ചേര്‍ക്ക