modi-

മുംബയ് : സുശക്തവും സുസ്ഥിരവുമായ ഇന്ത്യയ്ക്ക് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന് ആവശ്യപ്പെട്ട് 900 കലാകാരൻമാരുടെ സംയുക്ത പ്രസ്താവന. ഗായകൻ ശങ്കർ മഹാദേവൻ ഉൾപ്പെടെ കലാസാംസ്കാരിക രംഗത്തെ പ്രമുഖരാണ് ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

പിന്തുണ അറിയിച്ച് സാഹിത്യ- സാംസ്‌കാരിക കലാകാരൻമാരുടെ നേതൃത്വത്തിൽ 'നേഷൻ ഫസ്റ്റ് കളക്ടീവ് ' എന്ന ഒരു മെമ്മോറാണ്ടം പുറത്തിറക്കി. തങ്ങൾക്ക് സുശക്തനായ ഭരണാധികാരിയായി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തണമെന്ന് ഈ മെമ്മോറാണ്ടത്തിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണ്ഡിറ്റ് ജസ്‌രാജ്, ഉസ്താദ് ഗുലാം മുസ്തഫ ഖാൻ, ശങ്കർ മഹാദേവൻ, മാലിനി അശ്വതി, പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് തുടങ്ങി വിശ്വപ്രസിദ്ധരായ കലാകാരൻമാരാണ് മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിൽ വരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 'മജ്ബൂർ സർക്കാർ' ആണ് വരേണ്ടതെന്നും 'മസ്ബൂർ സർക്കാർ' ആവശ്യമില്ലെന്നും മെമ്മോറാണ്ടത്തിൽ പറയുന്നു.

മോദി സർക്കാരിൽ നിന്ന് അനാവശ്യ സമ്മർദ്ദങ്ങളോ വാഗ്വാദങ്ങളോ തങ്ങൾക്ക് നേരെ ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ വീണ്ടും മോദി സർക്കാർ തന്നെ അധികാരത്തിൽ വരണമെന്ന് ആഗ്രഹമുണ്ടെന്നും ഇവർപറയുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തു നിന്ന് അഴിമതി പാടേ തുടച്ചുമാറ്റാൻ മോദി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി ആഗോളവ്യാപകമായി കൈയടി നേടിയതാണ്. ഇത് ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളിൽ നിന്നും അംഗീകാരം നേടിക്കൊടുത്തു.

ഭീകരതയ്ക്കെതിരെ കേന്ദ്രസർക്കാർ കൈകൊണ്ട നടപടിയും ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് മികച്ച സ്ഥാനം നൽകി. ഇക്കാരണങ്ങൾ കൊണ്ടാണ് വീണ്ടും മോദി സർക്കാർ തന്നെ അദികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നുവെന്ന് അവർ പറയുന്നു.