minister-
സ്വയംവര സിൽക്ക്സ് കേരളകൗമുദി ഹരിതം സുന്ദരം സമ്മർ ഫെസ്റ്റിന്റെ ഉദ്ഘാടനം കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നിർവ്വഹിച്ച മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രദർശനത്തിനെത്തിയ ബ്ലൂത്തന്റ് ഗോൾഡ് മക്കാത്തയെ കയ്യിലെടുത്തപ്പോൾ . മേയർ വി.രാജേന്ദ്രബാബു, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ തുടങ്ങിയവർ സമിപം

കൊല്ലം: കാഴ്ചകളുടെ വിസ്മയ ലോകമൊരുക്കി 'കേരളകൗമുദി- സ്വയംവര സിൽക്സ് ഹരിതം സുന്ദരം' സമ്മർഫെസ്റ്റിന് തുടക്കമായി. പീരങ്കി മൈതാനത്തെ ഫെസ്റ്റ് നഗറിൽ ഭദ്രദീപം തെളിച്ച് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു.

പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് പുതിയ പരിസ്ഥിതിബോധം അനിവാര്യമാണെന്ന് മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതിയിൽ സർക്കാർ മുന്നോട്ട് വയ്ക്കുന്ന ആശയത്തോട് ചേർന്നുനിൽക്കുന്നതാണ് കേരളകൗമുദി ഹരിതം സുന്ദരം സമ്മർഫെസ്റ്റിന്റെ കാഴ്ചപ്പാട്. കേരളത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച പത്രമാണ് കേരളകൗമുദിയെന്നും മന്ത്രി പറഞ്ഞു.

അപൂർവ ഇനം തത്തയായ ആസ്ട്രേലിയൻ ബ്ളൂ ആൻഡ് ഗോൾഡിനെ കൈയിലേന്തി മന്ത്രി പ്രദർശനത്തിന്റെ ഉദ്ഘാടനം പ്രതീകാത്മകമായി നിർവഹിച്ചു.

സമ്മർഫെസ്റ്റ് പ്രവേശന ടിക്കറ്റിന്റെ വിതരണം മേയർ വി.രാജേന്ദ്രബാബു എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരന് നൽകി നിർവഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ്‌ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എൽ.എ, മേയർ വി.രാജേന്ദ്രബാബു, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, സ്വയംവര സിൽക്‌സ് ജനറൽ മാനേജർ അശോകൻ, ആർ.കെ. സിൽക്‌സ് എം.ഡി വിഷ്ണു .ആർ.കെ, സ്വയംവര സിൽക്‌സ് പബ്ലിക് റിലേഷൻസ് മാനേജർ നിഖിൽ, കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി. റെജി, കേരളകൗമുദി ജനറൽ മാനേജർ (മാർക്കറ്റിംഗ്) എ. സുധീർകുമാർ എന്നിവർ സംസാരിച്ചു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാർ സ്വാഗതവും മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ ഡോ. ഡി.ഷൈൻകുമാർ നന്ദിയും പറഞ്ഞു. കുമാരി നവമി ജെ.നിവാസ് പ്രാർത്ഥനാഗാനം ആലപിച്ചു.

അന്തരിച്ച മുൻ മന്ത്രി കെ.എം.മാണിക്കും കേരളകൗമുദി മുൻ ചീഫ് എഡിറ്റർ എം.എസ്. രവിക്കും ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് ചടങ്ങ് ആരംഭിച്ചത്.

മുഖ്യ സ്പോൺസറായ സ്വയംവര സിൽക്സിനു പുറമേ മെഡിട്രീന ഹോസ്പിറ്റൽ, ആർ.കെ. സാരീസ്, തട്ടാമല ലാലാസ് കൺവെൻഷൻ സെന്റർ, പിട്ടാപ്പിള്ളിൽ ഏജൻസീസ്, കഫേ കുടുംബശ്രീ, എന്റെ റേഡിയോ എന്നിവർ സഹ സ്പോൺസർമാരാണ്. വൈകിട്ട് 3 മുതലാണ് ഫെസ്റ്റ് നഗറിലേക്ക് പ്രവേശനം.