cash
പ്രവാസിപ്പണം

ന്യൂഡൽഹി: ഇന്ത്യയിൽ നിരോധിക്കപ്പെട്ടതിനാൽ പ്രതിദിനം അഞ്ചുലക്ഷം ഡോളറിന്റെ (ഏകദേശം മൂന്നരക്കോടി രൂപ) നഷ്‌ടം നേരിടുന്നതായി പ്രമുഖ ചൈനീസ് വീഡിയോ ആപ്ളിക്കേഷനായ ടിക് ടോക്കിന്റെ ഡെവലപ്പർമാരായ ബെയ്‌ജിംഗ് ബൈറ്ര്‌ഡാൻസ് ടെക്‌നോളജി കമ്പനി വ്യക്തമാക്കി. 250 പേരുടെ ജോലിയും തുലാസിലായി. പ്രത്യേക ഇഫക്‌റ്റുകളും ചലച്ചിത്ര സന്ദർഭങ്ങളും ചേർത്ത് ചെറിയ വീഡിയോകൾ എടുക്കാനും ഷെയർ ചെയ്യാനും ഉപഭോക്താക്കളെ സഹായിക്കുന്ന മൊബൈൽ ആപ്പാണ് ടിക് ടോക്.

ഇന്ത്യയിൽ 30 കോടിയോളം ഡൗൺലോഡുകളാണ് ടിക് ടോക്കിന് ലഭിച്ചത്. ആഗോളതലത്തിൽ 100 കോടി ഡൗൺലോഡുകളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ടിക്ടോക് അശ്ളീല വീഡിയോകൾ പ്രോത്സാഹിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയാണ് നിരോധനം ഏർപ്പെടുത്തിയത്. തീരുമാനം പിന്നീട് സുപ്രീം കോടതിയും ശരിവച്ചു.