കൊച്ചി: ഭവന, വാഹന, വ്യക്തിഗത വായ്‌പാ ഇടപാടുകാർക്ക് ആശ്വാസവുമായി പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് അടിസ്ഥാന പലിശനിരക്കായ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്‌ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ) 0.05 ശതമാനം കുറച്ചു. ഇതുപ്രകാരം ഒരുവർഷ കാലാവധിയുള്ള വായ്‌പയുടെ പുതിയ നിരക്ക് 8.65 ശതമാനമാണ്. രണ്ടുവർഷ കാലാവധിയുള്ള വായ്‌പയ്ക്ക് 8.75 ശതമാനം, മൂന്നുവർഷ കാലാവധിയുള്ള വായ്‌പയ്ക്ക് 8.85 ശതമാനവുമാണ് പുതുക്കിയ നിരക്ക്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യൻ ഓവർസീസ് ബാങ്കും വായ്‌പാ പലിശ കുറച്ചത്.