തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ഫോർട്ടിഫൈഡ് മിൽക്കുമായി മുരള്യ ഡയറി. മികച്ച കാഴ്‌ച പ്രദാനം ചെയ്യുന്ന വിറ്റാമിൻ എയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ ഡിയും പാലിൽ ആവശ്യാനുസൃതമായി ചേർക്കുന്നതാണ് മിൽക്ക് ഫോർട്ടിഫിക്കേഷൻ. കേരളത്തിലെ ആദ്യ അന്താരാഷ്‌ട്ര ഡയറി ബ്രാൻഡാണ് മുരള്യ.
അബുദാബി ആസ്ഥാനമായുള്ള എസ്.എഫ്.സി ഗ്രൂപ്പ്സ് ഒഫ് കമ്പനീസിന്റെ ഉടമയും പ്രമുഖ വ്യവസായിയുമായ കെ. മുരളീധരനാണ് സ്ഥാപകൻ. 2012ൽ സംസ്‌ഥാന സർക്കാർ സംഘടിപ്പിച്ച 'എമർജിംഗ് കേരള"യിൽ രജിസ്‌റ്റർ ചെയ്‌ത പ്രോജക്‌ടാണ് മുരള്യ ഡയറി പ്രോഡക്‌ട്സ് പ്രൈവറ്റ് ലിമിറ്റഡ് (എം.ഡി.പി.എൽ).