തിരുവനന്തപുരം: അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിംഗ് മില്ലിന്റെ നൂലിന് കയറ്റുമതി ഓർഡർ ലഭിച്ചു. 38,400 കിലോഗ്രാം നൂലിനാണ് തായ്ലൻഡിലും ചെെനയിലും നിന്ന് ഓർ‌‌ഡർ ലഭിച്ചത്. ലാഭത്തിന്റെ ട്രാക്കിലേറി കുതിക്കാനുള്ള അവസരമാണ് ഇതുവഴി കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

പിണറായി വിജയൻ നയിക്കുന്ന സംസ്ഥാന സർക്കാർ 4.5 കോടി രൂപയുടെ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ മില്ലിൽ നടത്തിയിരുന്നു. കഴിഞ്ഞ ബ‌‌ഡ്‌ജറ്റിൽ 7.5 കോടി രൂപയും സർക്കാർ അനുവദിച്ചു. ഉത്പാദനം കൂട്ടാനും ഗുണനിലവാരം ഉയർത്താനും കമ്പനിക്ക് സാധിച്ചതോടെയാണ് കയറ്റുമതി ഓർഡറുകൾ ലഭിച്ചത്.