rahulgandhi-

കൊല്ലം: പത്തനാപുരത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി പങ്കെടുക്കാനിരുന്ന തിരഞ്ഞെടുപ്പ് കൺവെൻഷന് അനുമതി നൽകി. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂൾ ഗ്രൗണ്ടാണ് വേദിയായി നിശ്ചയിച്ചിരുന്നത്. ഇവിടം പോളിംഗ് സ്റ്റേഷൻ ആണെന്നും 16 ന് പരിശീലന പരിപാടി വച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം നേരത്തെ അനുമതി നിഷേധിച്ചിരുന്നു. പോളിംഗ് സ്റ്റേഷന് കൂടുതൽ സുരക്ഷ നൽകാനാണ് തീരുമാനം.

ഈ മാസം 16ന് നടത്താനിരുന്ന സമ്മേളനത്തിനാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ നേരത്തെ അനുമതി നിഷേധിച്ചത്.