astro-

തമോഗർത്തത്തിന്റെ ആദ്യചിത്രം പുറത്തുവിട്ട് ശാസ്ത്രലോകം. 500 മില്യൺ ട്രില്യൺ കിലോമീറ്ററുകൾക്കകലെയുള്ള തമോഗർത്തം അഥവാ ബ്ലാക്ക് ഹോളിന്റെ ചിത്രം ശാസ്ത്രജ്ഞർ പകർത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച എട്ട് ടെലസ്കോപ്പുകളുടെ സഹായത്തോടെയാണ് ഈ ചരിത്രസംരംഭം വിജയിപ്പിച്ചെടുത്തത്. ഈ ശാസ്ത്രമുന്നേറ്റത്തിന്റെ വിശദാംശങ്ങൾ ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽപ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം87 എന്നു പേരായ ഗാലക്സിയിൽ സ്ഥിതി ചെയ്യുന്നതാണ് ഇപ്പോൾ പകർത്തിയ തമോഗർത്തമെന്ന് നെതർലാൻഡ്സിലെ റാഡ്ബൗഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഹെയ്നോ ഫാൽക്ക് പറഞ്ഞു. ‘നമ്മുടെ സൗരയൂഥത്തെക്കാൾ വലിപ്പമുള്ള ഒന്നാണ് ഈ തമോഗർത്തം’ -ഫാൽക്ക് വിശദീകരിച്ചു.

സൂര്യനെക്കാൾ 6.5 ബില്യൺ മടങ്ങ് പിണ്ഡം ഈ തമോഗർത്തത്തിനുണ്ട്. പ്രപഞ്ചത്തിൽ ഇന്ന് കണ്ടെത്തപ്പെട്ടിട്ടുള്ള തമോഗർത്തങ്ങളിൽ ഏറ്റവും വലുതാണിത്.

You're looking at the first ever image of a black hole. It was captured by the #NSFFunded @ehtelescope project. #ehtblackhole #RealBlackHole https://t.co/6dglvqrvOs pic.twitter.com/0hclANf4tc

— National Science Foundation (@NSF) April 10, 2019

വളരെ ഉയർന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗർത്തങ്ങൾ അഥവാ ബ്ലാക്ക്ഹോളുകളായി മാറുക. പ്രകാശത്തിനുപോലും പുറത്തുപോകാൻ കഴിയാത്തത്ര ഗുരുത്വാകർഷണമാണ് ബ്ലാക് ഹോളുകളുടെ പ്രത്യേക. അതുകൊണ്ടുതന്നെ ബ്ലാക്ക്ഹോളിനെ കാണാൻ സാദ്ധ്യമല്ല.

ബ്ലാക്ക്ഹോളിൽ നിന്നും നിന്നും ഒരു നിശ്ചിത അകലത്തിനുള്ളിൽ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും ബ്ലാക്ക്ഹോൾ തനിക്കുള്ളിലേക്കു വലിച്ചു ചേർക്കും. എന്നാല്‍ ഈ പരിധിക്ക് പുറത്തുള്ളവയ്ക്ക് രക്ഷപ്പെടാം. ഇവന്റ് ഹൊറൈസൻ എന്നാണ് ഈ പരിധിയെ വിളിക്കുക. ഈ പരിധിക്കു പുറത്തു നടക്കുന്ന പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രകാശത്തെയാവും ഇവന്റ് ഹൊറൈസൻസ് ടെലിസ്കോപ്പ് നിരീക്ഷിച്ച് ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥത്തിൽ ഒരു ബ്ലാക്ക്ഹോളിനെയല്ല, മറിച്ച് ബ്ലാക്ക്ഹോളിന്റെ ഇവന്റ് ഹൊറൈസനിനെയാണ് ഈ ടെലിസ്കോപ്പ് നിരീക്ഷിക്കുന്നത്.