staff-rapes-woman

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി. രാഷ്ട്രപതിയുടെ സ്റ്റാഫിൽ അംഗമായ നിശാന്ത് യാദവിനെതിരെയാണ് പരാതി. സംഭവത്തെ തുടർന്ന് ഇയാൾക്കെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്ന് ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

വിവാഹ വാഗ്ദ്ധാനം നൽകി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരിയായ പെൺകുട്ടി പറയുന്നു. ഡൽഹി യൂണിവേഴ്സിറ്രി എം.എസ്.സി വിദ്യാർത്ഥിനിയാണ് പെൺകുട്ടി. രാഷ്ട്രപതി ഭവനിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ വച്ച് ചൊവ്വാഴ്ച രാത്രി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.