fb

വാഷിംഗ്ടൺ: ഏപ്രിൽ 11 മുതൽ ഏഴു ഘട്ടങ്ങളായി നടക്കുന്ന പൊതുതിരഞ്ഞെെടുപ്പിനിടെ ഫേസ്ബുക്കിലൂടെയുള്ള ആശയപ്രചാരണത്തിൽ വ്യാജവാർത്തകളും മറ്റും കടന്നെത്താതിരിക്കാൻ 40 പ്രത്യേക സംഘങ്ങളെ ഫെയ്‌സ്ബുക് നിയോഗിച്ചു. ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയിലും വ്യാജവാർത്തകൾ തടയാനുള്ള നടപടികൾ സ്വീകരിക്കും. തെറ്റായ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാൽ മൂന്നു മണിക്കൂറിനകം അവ സ്വമേധയാ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു.