ജറുസലം: ഇസ്രായേൽ പൊതു തിരഞ്ഞെടുപ്പിൽ അഞ്ചാം തവണയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വിജയം. 65 സീറ്റോടെയാണ് നെതന്യാഹുവിൻെറ ലിക്കുഡ് പാർട്ടി നേതൃത്വം നൽകുന്ന വലതുപക്ഷ സഖ്യം അധികാരത്തിലെത്തുന്നത്. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ 61 സീറ്റുകൾ വേണം. ഇതോടെ ഇസ്രയേലിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്നയാൾ എന്ന ബഹുമതി നെതന്യാഹുവിന് സ്വന്തമാകും. മുൻ സൈനിക മേധാവിയും രാഷ്ട്രീയത്തിലെ പുതുമുഖവുമായ ബെന്നി ഗാൻറ്സും മികച്ച മത്സരം കാഴ്ച വെച്ചു.