ന്യൂഡൽഹി : മുൻ ഇംഗ്ളണ്ട് പരിശീലകൻ സ്വെൻ ഗൊരാൻ എറിക്സൺ അടക്കം 35 പേരെ ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനാക്കാൻ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഷോർട്ട് ലിസ്റ്റ് ചെയ്തു. 2001 മുതൽ 2006 വരെ ഇംഗ്ളണ്ടിന്റെ കോച്ചായിരുന്ന സ്വെൻ ഗൊരാൻ മെക്സിക്കോ, ഫിലിപ്പീൻസ്, ഐവറി കോസ്റ്റ് ദേശീയ ടീമുകളെയും പരിശീലകനായിരുന്നു. ബാംഗ്ളൂർ എഫ്.സി മുൻ കോച്ച് ആൽബർട്ട് റോക്ക, ഇംഗ്ളണ്ടുകാരനായ ടോമി ടെയ്ലർ, തുടങ്ങിയവരും എ.ഐ.എഫ്.എഫിന്റെ പട്ടികയിലുണ്ട്.