മയ്യോർക്ക : റോഡപകടത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന അർജന്റീന ഫുട്ബാൾ കോച്ച് ലയണൽ സ്കലോണി ആശുപത്രി വിട്ടു. സ്പെയിനിൽ വച്ച് സ്കലോണി സഞ്ചരിച്ച സൈക്കിളിൽ കാറിടിക്കുകയായിരുന്നു. ജൂണിൽ കോപ്പ അമേരിക്ക ടൂർണമെന്റിന് മുമ്പ് സ്കലോണിയുടെ പരിക്ക് ഭേദമാകുമെന്ന് അർജന്റീനാ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.