ഈ ചിത്രത്തിൽ എയർപോർട്ട് ലോഞ്ചിൽ തോൾ ബാഗ് തലയിണയാക്കി കിടന്നുറങ്ങുന്നത് ചില്ലറക്കാരല്ല; ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയും ഭാര്യ സാക്ഷി ധോണിയുമാണ്. രാത്രി ഐ.പി.എൽ മത്സരം കഴിഞ്ഞ് പുലർച്ചെയുള്ള ഫ്ളൈറ്റിൽ അടുത്ത മത്സരവേദിയിലേക്കുള്ള യാത്രയ്ക്ക് എത്തിയതാണ് ധോണി. ഐ.പി.എൽ തുടങ്ങിയതോടെ വീണിടം വിഷ്ണുലോകമായെന്ന രീതിയിലുള്ള അടിക്കുറിപ്പോടെ ധോണിതന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം.