വിജയ് യുടെ സൂപ്പർ ഹിറ്റ് ചിത്രം മെർസൽ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ഷാരൂഖ് ഖാനാണ് ചിത്രത്തിൽ നായകനാകുന്നത് . മെർസലിന്റെ സംവിധായകനായ ആറ്റ്ലി തന്നെയാണ് ചിത്രം ഹിന്ദിയിൽ ഒരുക്കുന്നത് .
ആറ്റ്ലി സംവിധാനം ചെയ്യുന്ന വിജയ് യുടെ ദളപതി 36 എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. നയൻതാരയാണ് നായിക. ദീപാവലിക്കാണ് ഇത് തിയേറ്ററുകളിലെത്തുന്നത്.ഇതിന് ശേഷമായിരിക്കും ഹിന്ദി ചിത്രം തുടങ്ങുന്നത്.