മോഹൻലാലിന്റെ പുതിയ ചിത്രമായ ഇട്ടി മാണി മെയ്ഡ് ഇൻ ചൈനയുടെ ഷൂട്ടിംഗ് ഏപ്രിൽ 25ന് തൃശൂരിൽ ആരംഭിക്കും. നവാഗതരായ ജിബി ജോജു രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ ഹണി റോസാണ് നായിക.ഏറെ നാളുകൾക്കുശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്നതാണ് ഇട്ടിമാണിയുടെ ഹൈലൈറ്റ്.
ലൂസിഫർ തീർത്ത വൻ തരംഗത്തിനുശേഷം തിയേറ്ററിൽ എത്തുന്ന മോഹൻലാൽ സിനിമ എന്നതാണ് ഇട്ടിമാണിയുടെ മറ്റൊരു പ്രത്യേകത. മോഹൻലാലിന്റെ ഒാണസിനിമയാണിത്.വൻതാരനിരയാണ് അണിനിരക്കുന്നത്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി നിർമ്മിക്കുന്നത്.
ഇപ്പോൾ അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കുന്ന മോഹൻലാൽ 19ന് കേരളത്തിൽ മടങ്ങിയെത്തും.