മത്തങ്ങ വളരെ പോഷകമൂല്യമേറിയതാണെന്ന് അറിയാമല്ലോ.അതിലേറെ ഗുണങ്ങളുണ്ട് മത്തൻകുരുവിന്. സിങ്കിന്റെ കലവറയും പ്രോട്ടീൻ സമ്പുഷ്ടവുമാണിത്. മഗ്നീഷ്യം, കോപ്പർ, സിങ്ക്, അയൺ, പ്രോട്ടീൻ,വിറ്റാമിൻ എ, വിറ്റാമിൻ ബി തുടങ്ങിയവയും മത്തൻകുരുവിലുണ്ട്.
മഗ്നീഷ്യത്തിന്റെ സാന്നിദ്ധ്യം ഹൃദ്രോഗ സാധ്യത കുറയ്ക്കും. മാത്രമല്ല, ഹൃദയ ധമനികളുടെ ആരോഗ്യം ഉറപ്പാക്കാനും സഹായിക്കുന്നു മത്തൻകുരു. മത്തൻ കുരു കഴിച്ച് ഒരു പരിധിവരെ രക്തസമ്മർദ്ദം തടയാം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അസാമാന്യമായ ശേഷിയുണ്ടിതിന്. മത്തൻ കുരുവിൽ ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമുണ്ട് . പ്രോസ്റ്റേറ്റ് കാൻസറിനെ തടയാനും മത്തൻകുരു ഉത്തമമാണ്.
പ്രമേഹത്തെ നിയന്ത്രിക്കാൻ ശേഷിയുള്ളതിനാൽ പ്രമേഹരോഗികൾ മത്തൻകുരു ആഹാരത്തിൽ ഉൾപ്പെടുത്തണം. മത്തൻകുരു കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും കരൾ പ്രശ്നങ്ങളെ ഇല്ലാതാക്കാനും സാധിക്കും. തടികുറയ്ക്കാനും മത്തൻ കുരു ഉത്തമമാണ്.