മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രഭാഷണം നടത്താൻ അവസരം. കാര്യങ്ങൾ അനുകൂലമാകും. അംഗീകാരം ലഭിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അവകാശങ്ങൾ ലഭിക്കും. ജീവിതത്തിൽ ഉയർച്ച. പ്രവർത്തന പുരോഗതി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആനുകൂല്യങ്ങൾ ലഭിക്കും. ഗൃഹോപകരണങ്ങൾ വാങ്ങും. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഒൗദ്യോഗിക വിജയം. ആരോഗ്യം ശ്രദ്ധിക്കും. സഹപ്രവർത്തകരുടെ സഹായം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ജോലിഭാരം വർദ്ധിക്കും. വിവാഹകാര്യത്തിൽ തീരുമാനം. പൊതുജന പിന്തുണ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ശുഭവാർത്തകൾ കേൾക്കും. സഹായ സഹകരണങ്ങൾ. ഉന്നത പഠനത്തിന് അവസരം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അനുകൂലസമയം. പഠനത്തിൽ ശ്രദ്ധിക്കും. ബന്ധുജന സഹായം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ധനലാഭം. പുതിയ പദ്ധതികൾ. പൊതുപ്രവർത്തന വിജയം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആവശ്യങ്ങൾ നിറവേറ്റും. പഠനത്തിൽ ശ്രദ്ധിക്കും. മത്സരങ്ങളിൽ നേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വാഹനലാഭം. ജോലിയിൽ ഉയർച്ച. വിവാദങ്ങളിൽ പെടാതെ ശ്രദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ധനപരമായി ഉയർച്ച. പുതിയ കാര്യങ്ങൾ നടത്തും. മത്സരങ്ങളിൽ വിജയം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അവസരങ്ങൾ പ്രയോജനപ്പെടുത്തും. പ്രശ്നങ്ങൾ പരിഹരിക്കും. ലക്ഷ്യപ്രാപ്തി നേടും.